Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടമുണ്ടാക്കി ചന്ദ്രമുഖി 2, ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ ആവാതെ ഒടുവില്‍ ഒ.ടി.ടി റിലീസിന്

Chandramukhi 2 news Chandramukhi and Chandramukhi Malayalam Chandramukhi movie Chandramukhi movie news Chandramukhi movie collection

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (10:23 IST)
രാഘവ ലോറന്‍സ്, കങ്കണ റണൗട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണിത്. സിനിമ നിര്‍മാതാവിന് വലിയ നഷ്ടമുണ്ടാക്കിക്കൊടുത്തു.
 
60 കോടി ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 20 കോടിയോളം നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 27ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒ.ടി.ടി റിലീസിന് എത്തും എന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചന്ദ്രമുഖി 2 ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.
റിലീസ് ദിവസം 8.25 കോടി നേടിയ ചിത്രം പിന്നീട് കളക്ഷനില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയില്ല.റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിട്ടും സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നു കാരണം ലൈക പ്രൊഡക്ഷന്‍സിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. മത്സരിക്കാന്‍ മറ്റ് സിനിമകള്‍ ഇല്ലാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാലും ഇപ്പോള്‍ വരുന്ന കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാതാവിന് സിനിമ നഷ്ടമുണ്ടാക്കി എന്നാണ് ലഭിക്കുന്ന വിവരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Leo Movie വിജയ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ ? ലിയോയിലെ നടന്റെ പ്രകടനം