Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതിന്റെ പേരില്‍ പ്രശ്നവുമുണ്ടായിട്ടില്ല';സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കാര്യമായി എടുക്കാറില്ലെന്ന് നടി രജിഷ വിജയന്‍

'അതിന്റെ പേരില്‍ പ്രശ്നവുമുണ്ടായിട്ടില്ല';സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കാര്യമായി എടുക്കാറില്ലെന്ന് നടി രജിഷ വിജയന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (17:35 IST)
സിനിമയിലെ അഭിനയവും അതിനെ തുടങ്ങുന്നുണ്ടാകുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളും താന്‍ കാര്യമായി എടുക്കാറില്ലെന്ന് നടി രജിഷ വിജയന്‍. ചില രംഗങ്ങളില്‍ അഭിനയിച്ചത് കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണെന്നും നടി പറയുന്നു. 
 
സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നടിക്കുള്ളത്. നമ്മുടെ നല്ല നേരങ്ങള്‍ അപഹരിച്ചെടുക്കുമെന്നാണ് സോഷ്യല്‍ മീഡിയയെ കുറിച്ച് ഒറ്റവാക്കില്‍ നടി പറയുന്നത്. രജിഷ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ല. വാട്‌സ്ആപ്പ് പോലും ഇല്ലാത്ത ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ താന്‍ അത് ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും രജിഷ പറഞ്ഞു.
 
ഈ ഡിജിറ്റല്‍ ലോകത്ത് ജീവിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത ഒരു ഡിജിറ്റല്‍ ലോകമായി ഇത് മാറിയിട്ടുണ്ട് എന്നും രജീഷ പറഞ്ഞു.
'നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങള്‍ക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങള്‍ അത് അപഹരിച്ചെടുക്കും. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റല്‍ ലോകത്ത് നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരില്‍ എനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല',-രജിഷ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Teaser : അടിപൊളി 'ഫാമിലി'; ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം, ടീസര്‍ കാണാം