ലിയോയുടെ ദിനങ്ങളാണ് ഇനി ഉള്ളത്. തിയേറ്ററുകളില്‍ വിജയ് ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ടാണ് ആദ്യ പകുതി തുടങ്ങുന്നത്. ആരാധകരില്‍ ആവേശം നിറച്ചുകൊണ്ട് ആദ്യ പകുതിയോടെയാണ് ടൈറ്റില്‍ എത്തുന്നത്. കേരളത്തില്‍ നാലുമണിക്ക് ഫാന്‍സ് ഷോകളോടെ പ്രദര്‍ശനം ആരംഭിച്ചു.
ലോകേഷ് കനകരാജ് സിനിമ പ്രപഞ്ചത്തിലെ അവസാന ചിത്രമായി ലിയോ മാറിക്കഴിഞ്ഞു. വിജയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് മാറി പുതിയൊരു വിജയിനെയാണ് സിനിമയില്‍ ഉടനീളം കാണാനായത്. ഒരു സൂപ്പര്‍താരത്തിനപ്പുറം നടന്‍ എന്ന നിലയിലും വിജയ് ശോഭിച്ചു. ആക്ഷന്‍ രംഗങ്ങളില്‍ തീപാറുന്ന നായകന്‍ വൈകാരിക രംഗങ്ങളില്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കാനും മറന്നില്ല. എന്നാല്‍ ഫ്‌ലാഷ് ബാക്ക് എത്തിയപ്പോള്‍ പഴയ വിജയ് വന്നു പോകുന്നതായി തോന്നിപ്പിക്കും. ആദ്യപകുതി തീര്‍ത്ത ഓളം രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സിനിമയ്ക്കായില്ല.കൈതിയുടെയും വിക്രമിന്റയും സിനിമാ പ്രപഞ്ചത്തിന്റെ മാസ്സ് അനുഭവം നല്‍കാന്‍ ലിയോ മറന്നോ എന്ന് പോലും പ്രേക്ഷകര്‍ ചിന്തിക്കുന്നു.
അതേസമയം 160 കോടിയിലധികം കളക്ഷന്‍ പ്രീ ബുക്കിങ്ങിലൂടെ തന്നെ ലിയോ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.