ഈച്ചകൾ കൊറോണ പരത്തും, വീണ്ടും അബദ്ധങ്ങളുമായി അമിതാഭ് ബച്ചൻ

അഭിറാം മനോഹർ

ശനി, 28 മാര്‍ച്ച് 2020 (08:38 IST)
കൊറോണവൈറസ് ഈച്ചകളിലൂടെ പടരുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ.ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. എന്നാൽ കൊറോണ വൈറസ് ഇത്തരത്തിൽ പടരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായല്ല ഈ വിഷയത്തിൽ അബദ്ധങ്ങളുമയി അമിതാഭ് ബച്ചൻ രംഗത്തെത്തുന്നത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

@amitabhbachchan ❤ A study in the @TheLancet shows that coronavirus lingers on human excreta much longer than in respiratory samples. Come on India, we are going to fight this! Use your toilet: हर कोई, हर रोज़, हमेशा । Darwaza Band toh Beemari Band! @swachhbharat @narendramodi @pmoindia @bachchan @shwetabachchan #50yrsofBigB #BigB #amitabhbachchan ❤ #ABEFTeam #bachchan #amitabh #bollywood ❤ #jayabachchan #abhishekbachchan #aishwaryaraibachchan #aishwaryarai #photography #navyananda #shwetabachchan #BRAHMASTRA #ThugsOfHindostan #shahrukhkhan #JHUND #katrinakaif #COVID19 #آمیتاب_باچان #بالیوود #بازیگر #خواننده #نویسنده #کارگردان #کاتریناکیف #کرونا

A post shared by Amitabh Bachchan (@amitabhbachchan.ab) on

ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം ഇപ്പോൾ കൊറൊണയുമായുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിൽ നമ്മൾക്കെല്ലാവർക്കും ഒരു പങ്ക് വഹിക്കാനുണ്ട്.കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്നാണ് ചൈനയിലെ വിദഗ്‌ധർ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും,കൊറോണ വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ സാധ്യതയുണ്ട്. ഒരു ഈച്ച ഈ വിസർജ്യത്തിൽ വന്നിരിക്കുകയണെന്ന് കരുതു. ഈ ഈച്ച പിന്നീട് മനുഷ്യരുടെ ഭക്ഷണത്തിൽ വന്നിരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ട്. ബച്ചൻ വീഡിയോയിലൂടെ പറഞ്ഞു. ശൗച്ചാലയങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ ശീലമാക്കണമെന്നും കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാമെന്നും ബച്ചൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാമായണത്തിനു പിന്നാലെ മഹാഭാരതവും ? ബോറടി മാറ്റാൻ കിടിലൻ വഴി!