ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ
സിനിമകളില്‍ നായികയുടെ പിന്നില്‍ ഡാന്‍സ് കളിക്കുന്ന ഡാന്‍സറില്‍ നിന്നും നായികയായി മാറിയ ബോളിവുഡ് താരമാണ് ഡെയ്‌സി ഷാ. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്‌സി സാന്നിധ്യം അറിയിച്ചിരുന്നു.
സിനിമകളില്‍ നായികയുടെ പിന്നില്‍ ഡാന്‍സ് കളിക്കുന്ന ഡാന്‍സറില്‍ നിന്നും നായികയായി മാറിയ ബോളിവുഡ് താരമാണ് ഡെയ്‌സി ഷാ. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്‌സി സാന്നിധ്യം അറിയിച്ചിരുന്നു. ഹിന്ദിക്ക് പുറമെ കന്നഡയിലായിരുന്നു താരം ഏറെയും സിനിമകളില്‍ അഭിനയിച്ചത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടെ തന്നെ ഞെട്ടിച്ച അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഡെയ്‌സി.
ഒരു കന്നഡ നടന്റെ സിനിമയിലെ പാട്ടുകളില്‍ സ്ഥിരമായി നായികയുടെ വയറില്‍ വെച്ച് ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗങ്ങള്‍ പതിവായിരുന്നുവെന്നാണ് ഡെയ്‌സി പറയുന്നത്.ഞാന്‍ ഒരു കന്നഡ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. കന്നഡയില്‍ പ്രശസ്തനായ ഒരു നടനുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളിലൊക്കെ നായികയുടെ പൊക്കിളില്‍ ഫ്രൂട്ട് സലാഡും വെജിറ്റബിള്‍ സലാഡും ഉണ്ടാക്കും. അതും ക്ലോസ് അപ്പ് ഷോട്ടില്‍. ചിലപ്പോള്‍ പൊക്കിളില്‍ ഐസോ വെള്ളമോ ഒഴിക്കുമെന്നാണ് ഡെയ്‌സി പറയുന്നത്.
അതേസമയം നടനാരാണെന്ന് വ്യക്തമാക്കാന്‍ ഡെയ്‌സി തയ്യാറായില്ല. കന്നഡ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നോട് എന്ത് എക്‌സ്പ്രഷനാണ് ഇടേണ്ടത് എന്ന് മാത്രമായിരുന്നു സംവിധായകര്‍ പറഞ്ഞിരുന്നതെന്നും ഡെയ്‌സി പറഞ്ഞു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെയ്‌സി മനസ് തുറന്നത്.ബാക്ക് ഗ്രൗണ്ട് ഡാന്‍സറും കൊറിയോ ഗ്രാഫറുമായ ഡെയ്‌സി ബോഡി ഗാര്‍ഡിന്റെ കന്നഡ റീമെയ്ക്കില്‍ നായികയായിരുന്നു. സല്‍മാന്‍ ഖാന്റെ ജയ് ഹോയിലും നായികയായി അഭിനയിച്ചിട്ടുണ്ട്.