Select Your Language

Notifications

webdunia
webdunia
webdunia
webdunia

Darshana Rajendran: 'അയാളുടെ മെസേജുകൾ കണ്ടാൽ ഞങ്ങൾ പ്രണയത്തിലാണെന്ന് തോന്നും': ദർശന

ആരാധകരിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദർശന.

Darshana Rajendran

നിഹാരിക കെ.എസ്

, ശനി, 23 ഓഗസ്റ്റ് 2025 (13:57 IST)
സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ പങ്കിട്ട് അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും. ആരാധകരിൽ നിന്നും പേടിപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്. തങ്ങളുടെ പുതിയ സിനിമയായ പർദ്ദയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദർശന.
 
ആരാധകരിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദർശന. ''ഉണ്ടായിട്ടുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമായ ആർട്ടിസ്റ്റാണെങ്കിൽ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും. എല്ലാദിവസവുമെന്നോളം സംഭവിക്കാറുണ്ട്. ഏതൊരു പെൺകുട്ടിയുടേയും ഇൻസ്റ്റഗ്രാമിൽ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവരുണ്ടാകും'' എന്നാണ് ദർശന പറഞ്ഞത്.
 
പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്റ്റോക്കർ സാഹചര്യമായിരുന്നു. ഒരാൾ എല്ലായിടത്തും എത്തും. കുറേക്കാലം ഞാൻ കണ്ടില്ല അയാൾ അയച്ചിരുന്ന മെസേജുകൾ. എല്ലാദിവസവും മെസേജുകൾ അയക്കും. അത് വായിച്ചാൽ ഞങ്ങൾ പ്രണയ ബന്ധത്തിലാണെന്ന് തോന്നിപ്പോകുമെന്നും ദർശന പറഞ്ഞു. പിന്നാലെയാണ് അനുപമയും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത്.
 
''എല്ലാവർക്കും അത് അങ്ങനെയാണ്. ഇൻസ്റ്റഗ്രാമിൽ മെസേജ് നോക്കുമ്പോൾ കാണാം ദിവസവും വോയ്‌സ് നോട്ട് അയക്കുന്നവർ. ഞാൻ രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു കൊണ്ട് നിൽക്കുമ്പോൾ നിന്നെപ്പറ്റി ആലോചിച്ചു, നീയെന്താ എന്നെ വിളിക്കാത്തേ എന്നൊക്കെ. ഒരാൾക്കല്ല ഈ അനുഭവം. ചാറ്റ് ജിപിടിയോട് സംസാരിക്കുന്നത് പോലെയാണ് ആ മെസേജുകളെടുത്ത് നോക്കിയാൽ തോന്നുക. അവർക്ക് മറുപടി വേണ്ട. ഇത് ഫോർവേർഡ് മെസേജുകളല്ല. ദിവസവും ഇരുന്ന് മെസേജ് അയക്കുകയാണ്'' എന്നാണ് അനുപമ പറഞ്ഞത്.
 
അനുപമ നായികയായി എത്തുന്ന പുതിയ സിനിമയാണ് പർദ്ദ. ദർശനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രമായ പർദ്ദ മലയാളത്തിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ജെഎസ്‌കെയാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാളം സിനിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vijay Sethupathi: തിയേറ്ററിൽ പൊട്ടി പാളീസായി, ഒ.ടി.ടിയിൽ ട്രോൾപൂരം!