Webdunia - Bharat's app for daily news and videos

Install App

Detective Ujjwalan Social Media Response: ഒന്നൊന്നര തിരിച്ച് വരവുമായി ധ്യാന്‍ ശ്രീനിവാസന്‍; ആദ്യ പ്രതികരണങ്ങള്‍ അറിയാം

മിന്നല്‍ മുരളിക്ക് സിനിമയുമായി ബന്ധമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അഭിറാം മനോഹർ
വെള്ളി, 23 മെയ് 2025 (10:26 IST)
Detective Ujjwalan Social Media Review
സോഫിയ പോളിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള എന്‍ട്രി സിനിമയായ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ഇന്ന് റിലീസിനെത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ റി എന്‍ട്രിയായി അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന സിനിമയില്‍ പ്ലാച്ചിക്കാവ് എന്ന സാധാരണ ഗ്രാമത്തില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളും അത് അന്വേഷിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവിന്റെ കഥയുമാണ് പറയുന്നത്.
 
 ധ്യാന്‍ ശ്രീനിവാസനൊപ്പം സിജു വില്‍സണ്‍, കോട്ടയം നസീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയരായ അമീന്‍, ഷഹബാസ് അടക്കമുള്ള യുവതാരങ്ങളാണ് അഭിനയിക്കുന്നത്. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സുമായി കണക്റ്റ് ചെയ്യുന്ന സിനിമയാകും ഡിറ്റക്ടീവ് ഉജ്ജ്വലനെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ മിന്നല്‍ മുരളിക്ക് സിനിമയുമായി ബന്ധമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലനും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയത്തെയും സ്‌ക്രിപ്റ്റിനെയും പലരും പ്രശംസിക്കുന്നുണ്ട്. ”ഇത് പൊട്ടുമെന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക് കരയാം. ഒന്നൊന്നര തിരിച്ച് വരവുമായി ധ്യാന്‍ ശ്രീനിവാസന്‍. Weekend Cinematic Universe Begins! മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ തുടക്കം കൊള്ളാം. ഒരു നോര്‍മല്‍ ഡീറ്റക്റ്റീവ് കഥാപാത്രത്തെ വെച്ച് ഗ്രൗണ്ടഡ് ആയ കഥയില്‍ കോമഡിയില്‍ തുടങ്ങി ത്രില്ലും ട്വിസ്റ്റുമൊക്കെയായി നല്ലൊരു സിനിമ” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 
അതേസമയം സിനിമ മിന്നല്‍ മുരളിയുടെ ലോകവുമായി കണക്റ്റ് ചെയ്യുന്ന സിനിമയാകുമെന്നും ഡിറ്റക്ടീവ് ഉജ്ജ്വലനോട് ചേര്‍ന്നുകൊണ്ട് വീക്കെന്‍ഡ് സിനിമാസിന്റെ കൂടുതല്‍ സിനിമകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീക്കെന്‍ഡ് സിനിമാസ് നേരത്തെ അനൗണ്‍സ് ചെയ്ത ജാംബി എന്ന സിനിമയും ഉജ്ജ്വലന്റെ റിലീസിന് പിന്നാലെ പുറത്തിറങ്ങും. ഉജ്ജ്വലനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നാടന്‍ ഡിറ്റക്ടീവായ ഉജ്ജ്വലന്റെ കൂടുതല്‍ കേസന്വേഷണങ്ങളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. നവാഗതരായ രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

അടുത്ത ലേഖനം
Show comments