ഐഎസ്‌ഐഎസിന്റെ തലവെട്ടല്‍ ദൃശ്യങ്ങള്‍ പോലെയുണ്ട്, ദുരന്തര്‍ ട്രെയ്ലറിനെതിരെ ധ്രുവ് റാത്തി

അഭിറാം മനോഹർ
ബുധന്‍, 19 നവം‌ബര്‍ 2025 (16:15 IST)
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലറായ ദുരന്തറിന്റെ ട്രെയ്ലറിനെതിരെ രൂക്ഷവിമര്‍ശനവുമായി ധ്രുവ് റാത്തി. ട്രെയ്ലറിലുടനീളമുള്ള വയലന്‍സ്, ടോര്‍ച്ചര്‍ രംഗങ്ങള്‍ക്കെതിരെയാണ് ധ്രുവ് റാത്തി രംഗത്ത് വന്നത്. ഐഎസ്‌ഐഎസിന്റെ തലവെട്ടല്‍ വീഡിയോകള്‍ പോലെ ഭയാനകമായ കാഴ്ചകള്‍ കുത്തിനിറച്ചതാണ് ട്രെയ്ലറെന്നും ഇത്തരം ക്രൂരതയെ സിനിമയില്‍ അവതരിപ്പിച്ച് പണം നേടാനുള്ള പ്രവണത മോശമാണെന്നും ധ്രുവ് റാത്തി കുറിച്ചു. ഒരു ചുംബനം പോലും പ്രശ്‌നമാകുന്ന നാട്ടില്‍ ഒരു മനുഷ്യന്റെ ത്വക്ക് ജീവനോടെ ഉരിയുന്നത് കാണിക്കുമ്പോള്‍ പ്രശ്‌നമില്ലെ എന്നും ധ്രുവ് റാത്തി ചോദിക്കുന്നു.
 
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അര്‍ജുന്‍ റാംപാല്‍, മാധവന്‍, രണ്‍വീര്‍ സിംഗ്,സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന എന്നിങ്ങനെ ശക്തമായ താരനിര അണിനിരക്കുന്ന സിനിമ പാകിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ഒരു സ്‌പൈ ഓപ്പറേഷന്റെ കഥയാണ് പറയുന്നത്. ട്രെയ്ലറിനെ രംഗങ്ങളിലെ വയലന്‍സിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ 2 തട്ടിലാണ്.സിനിമയുടെ ടോണ്‍, പശ്ചാത്തലസംഗീതം, എനര്‍ജി, താരങ്ങളുടെ പ്രകടനം എന്നിവ എടുത്തുനില്‍ക്കുന്നതായാണ് ട്രെയ്ലറിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഉറി എന്ന ചിത്രം സംവിധാനം ചെയ്ത ആദിത്യ ധര്‍ മികച്ച സിനിമ തന്നെയാകും സമ്മാനിക്കുക എന്നാണ് പല ആരാധകരും പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

അടുത്ത ലേഖനം
Show comments