മലയാളികൾക്കെല്ലാം സുപരിചിതനാണ് നടൻ കൃഷ്ണ കുമാർ. കൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് പെണ്മക്കളാണ്. നാല് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്തമകൾ അഹാന നടിയാണ്. കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും വിവാഹം നടന്ന കഥയെക്കുറിച്ച് നടൻ മുകേഷ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഒരിക്കൽ മമ്മൂട്ടിയുടെ അടുത്ത് ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞെന്നും അദ്ദേഹം ഒരു ഉപദേശം നൽകിയെന്നും തൊട്ട് അടുത്ത ദിവസം ഇരുവരും കല്യാണം കഴിക്കാൻ രജിസ്റ്റർ ഓഫീസിൽ പോയ പഴയ കഥയാണ് മുകേഷ് പറഞ്ഞത്. മുൻപ് ഒരു ഇന്റർവ്യൂവിൽ മുകേഷ് അഹാന കൃഷ്ണകുമാറിനോട് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
'കൃഷ്ണകുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു… കല്യാണം കഴിക്കണമെന്ന് രണ്ടു പേർക്കും ആഗ്രഹമുണ്ട്. അവർ തമ്മിൽ ഭയങ്കര പ്രേമമാണ്, എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താത്പര്യമില്ല. എന്നാൽ ഇവർക്ക് പിരിയാൻ മനസില്ല, അപ്പോൾ എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് മമ്മൂക്കയോട് ഒരു ഉപദേശം ചോദിച്ചു.
അദ്ദേഹം കൃഷ്ണകുമാറിനോട് ചോദിച്ചു. 'നീ സ്വീകരിക്കുമോ?' തീർച്ചയായുമെന്ന് അവൻ പറഞ്ഞു. 'ഇഷ്ടമുള്ള പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചോളൂ, അതിൽ ഒരു തെറ്റുമില്ല. പക്ഷേ ആ പെൺകുട്ടിയെ പോറ്റാനുള്ള ആത്മവിശ്വാസം നിനക്ക് ഉണ്ടോ?' അപ്പോൾ കൃഷ്ണകുമാർ ഒന്ന് നോക്കി എന്നിട്ട് മമ്മൂക്കയുടെ കൈ പിടിച്ചു പറഞ്ഞു 'ഞാൻ വെയിറ്റ് ചെയ്യാം സ്വന്തം കാലിൽ നിന്നിട്ട് അവളെ കല്യാണം കഴിക്കുന്ന കാര്യം നോക്കാമെന്ന് പറഞ്ഞു'.
'പിന്നീട് ഒരു ഫോൺ കാൾ അപ്പ ഹാജിയാണ് അവൻ പറഞ്ഞു മുകേഷ് എനിക്ക് സീരിയസ് ആയിട്ടൊരു കാര്യം പറയാനുണ്ട്. ഞാൻ ചോദിച്ചു എന്താ അപ്പോൾ അവിടുന്ന് അപ്പ പറഞ്ഞു കൃഷ്ണകുമാറും അവൻ സ്നേഹിക്കുന്ന പെൺകുട്ടിയും ഇന്ന് രാവിലെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഞാൻ ചോദിച്ചു എന്താ പെട്ടെന്ന് ഇന്നലെ മമ്മൂക്കയുടെ കൗൺസിലിംഗും എല്ലാം കഴിഞ്ഞ പോകുന്ന വഴി നടന്ന കാര്യങ്ങൾ സിന്ധുവിനോട് പറഞ്ഞപ്പോൾ അവൾ ഭയപ്പെട്ടു. നാളെ കല്യാണം എന്ന് സിന്ധു ഉറപ്പിച്ചു അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ഓഫീസിലേക്ക് പോവുകയാണ് അതൊന്ന് അറിയിക്കാൻ വിളിച്ചതാണെന്ന് അപ്പ പറഞ്ഞു', മുകേഷ് പറഞ്ഞു.