Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dies Irae Box Office: 'ആ ബുദ്ധി ക്ലിക്കായി'; ആദ്യദിനം കോടികള്‍ കൊയ്യാന്‍ 'ഡീയസ് ഈറേ'

പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രമായി (കേരളത്തില്‍) 80 ലക്ഷത്തിലേറെ കളക്ട് ചെയ്യാന്‍ ഡീയസ് ഈറേയ്ക്കു സാധിച്ചിട്ടുണ്ട്

Dies Irae Box office Day 1, Dies Irae, Dies Irae Latest, Dies Irae Latest Movie, Dies Irae Pranav Mohanlal, Dies Irae Pranav Mohanlal Movie, Dies Irae Theatre Response, Dies Irae Review, ഡീയസ് ഈറേ, ഡീയസ് ഈറേ കളക്ഷന്‍, ഡീയസ് ഈറേ ബോക്‌സ്ഓഫീസ്

രേണുക വേണു

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (12:17 IST)
Dies Irae

Dies Irae: പ്രീമിയര്‍ ഷോയ്ക്കു പിന്നാലെ രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ'യ്ക്കു വന്‍ ഡിമാന്‍ഡ്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഇന്നാണെങ്കിലും ഇന്നലെ രാത്രി 9.30 മുതല്‍ പ്രീമിയര്‍ ഷോകള്‍ നടക്കുന്നുണ്ട്. പ്രീമിയര്‍ ഷോയ്ക്കു ശേഷം മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്. 
 
പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രമായി (കേരളത്തില്‍) 80 ലക്ഷത്തിലേറെ കളക്ട് ചെയ്യാന്‍ ഡീയസ് ഈറേയ്ക്കു സാധിച്ചിട്ടുണ്ട്. ആദ്യദിനമായ ഇന്ന് വേള്‍ഡ് വൈഡ് 10 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും വേണ്ടി പ്രീമയര്‍ നടത്താനുള്ള നിര്‍മാതാക്കളുടെ ആത്മവിശ്വാസമാണ് ചിത്രത്തിനു ആദ്യദിനം ലഭിക്കുന്ന ബോക്‌സ്ഓഫീസ് സ്വീകാര്യതയ്ക്കു പ്രധാന കാരണം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. 
 
ഭൂതകാലം, ഭ്രമയുഗം എന്നിവയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഡീയസ് ഈറേ' ഒരു ഹൊറര്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ്. റോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. റോഹനെ തേടിയെത്തുന്ന ഒരു മരണവാര്‍ത്തയും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. മരിച്ച വ്യക്തിയുടെ ഓര്‍മകള്‍ റോഹനെ വേട്ടയാടുന്നുണ്ട്. അയാള്‍ക്കു റോഹനോടു എന്തെങ്കിലും പറയാനുണ്ടെങ്കിലോ? രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. 
 
ടെക്നിക്കലി ഗംഭീരമെന്നാണ് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നത്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. ജിബിന്‍ ഗോപിനാഥന്‍, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം. തിയറ്ററില്‍ നിന്നുതന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ഡീയസ് ഈറേ. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഡീയസ് ഈറേയെ കൂടുതല്‍ മികച്ചതാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dies Irae: 'മരിച്ചവര്‍ക്കു നിങ്ങളോടു എന്തോ പറയാനുണ്ട്'; ഭയപ്പെടുത്തി 'ഡീയസ് ഈറേ', ഞെട്ടിച്ച് പ്രണവ്