Dies Irae: 'മരിച്ചവര്‍ക്കു നിങ്ങളോടു എന്തോ പറയാനുണ്ട്'; ഭയപ്പെടുത്തി 'ഡീയസ് ഈറേ', ഞെട്ടിച്ച് പ്രണവ്
						
		
						
				
ആദ്യ പ്രീമിയര്‍ ഷോയ്ക്കു ശേഷം അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
			
		          
	  
	
		
										
								
																	Dies Irae: ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ'യ്ക്കു മികച്ച അഭിപ്രായം. ഇന്നലെ രാത്രി നടന്ന പ്രീമിയര്‍ ഷോകള്‍ സിനിമയുടെ ഇന്നത്തെ റിലീസിനു വലിയ ഗുണം ചെയ്തു. ആദ്യ പ്രീമിയര്‍ ഷോയ്ക്കു ശേഷം അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. 
 
 			
 
 			
					
			        							
								
																	
	 
	ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. റോഹനെ തേടിയെത്തുന്ന ഒരു മരണവാര്‍ത്തയും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. മരിച്ച വ്യക്തിയുടെ ഓര്‍മകള്‍ റോഹനെ വേട്ടയാടുന്നുണ്ട്. അയാള്‍ക്കു റോഹനോടു എന്തെങ്കിലും പറയാനുണ്ടെങ്കിലോ? രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. 
	 
	ടെക്‌നിക്കലി ഗംഭീരമെന്നാണ് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നത്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. ജിബിന്‍ ഗോപിനാഥന്‍, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം. 
	 
	തിയറ്ററില്‍ നിന്നുതന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ഡീയസ് ഈറേ. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഡീയസ് ഈറേയെ കൂടുതല്‍ മികച്ചതാക്കുന്നു.