Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ഭ.ഭ.ബയില്‍ മോഹന്‍ലാല്‍ അല്ല; കാമിയോ റോളില്‍ എത്തുന്നത് സുരേഷ് ഗോപി

മലയാളത്തിലെ ഒരു സൂപ്പര്‍താരം ഭ.ഭ.ബയില്‍ ഉണ്ടാകുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആണ് നേരത്തെ സൂചന നല്‍കിയത്

Dileep and Suresh Gopi

രേണുക വേണു

, ബുധന്‍, 21 ഓഗസ്റ്റ് 2024 (10:56 IST)
Dileep and Suresh Gopi

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ദിലീപും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ സുരേഷ് ഗോപി സുപ്രധാന കാമിയോ റോളില്‍ എത്തും. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും അതിഥി വേഷത്തില്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭ.ഭ.ബയിലെ കാമിയോ റോള്‍ സുരേഷ് ഗോപിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
മലയാളത്തിലെ ഒരു സൂപ്പര്‍താരം ഭ.ഭ.ബയില്‍ ഉണ്ടാകുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആണ് നേരത്തെ സൂചന നല്‍കിയത്. ' നമ്മുടെ നാട്ടില്‍ നിന്ന് തന്നെയുള്ള വലിയൊരു ആള്‍ ഈ സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭ.ഭ.ബ 2 സീക്വല്‍ പോലെയൊക്കെ പ്ലാനിങ് ഉണ്ട്. ഫസ്റ്റ് പാര്‍ട്ട് നന്നായാല്‍ സെക്കന്റ് പാര്‍ട്ട് വരാന്‍ സാധ്യതയുണ്ട്,' എന്നാണ് ധ്യാന്‍ പറഞ്ഞത്. മലയാളത്തില്‍ നിന്നുള്ള വലിയൊരു സൂപ്പര്‍താരം എന്നു പറയുമ്പോള്‍ അത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. 
 
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ.ഭ.ബ'യുടെ ചിത്രീകരണം ജൂലൈ 14 നാണ് ആരംഭിച്ചത്. കോമഡിക്ക് അപ്പുറം മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമ കൂടിയാണ് ഇത്. ദിലീപിന്റെ മാസ് രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ദിലീപിനു പുറമേ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത് ഭരതന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ് സിലി, കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദ് ഫാസില്‍ ചിത്രം കോര്‍ട്ട് റൂം ഡ്രാമയല്ല, പക്ഷേ കോടതിയുണ്ട്: ജീത്തു ജോസഫ്