Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണയെങ്കിലും ഹിറ്റടിക്കുമോ? ദിലീപിന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഫൈനല്‍ മിക്‌സ് കഴിഞ്ഞു, മെയ് 9ന് റിലീസ്

Prince and Family, Actor Dileep

അഭിറാം മനോഹർ

, ബുധന്‍, 30 ഏപ്രില്‍ 2025 (18:48 IST)
Prince and family
നടന്‍ ദിലീപിന്റെ കരിയറിലെ 150മത് സിനിമയായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ഫൈനല്‍ മിക്‌സ് പൂര്‍ത്തിയായി. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ വിവരം അറിയിച്ചത്. ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന സിനിമ മെയ് 9നാണ് തിയേറ്ററുകളിലെത്തുക. ഏറെ കാലമായി ഹിറ്റുകളില്ലാത്ത ദിലീപിന്റെ കരിയറിലെ നിര്‍ണായക സിനിമയാണിത്. 
 
ദിലീപിന്റെ ശക്തിയായിരുന്ന കുടുംബപ്രേക്ഷകരെ തിരിച്ചുകൊണ്ടുവരുന്ന സിനിമയാകും പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നാണ് താരത്തിന്റെ ആരാധകര്‍ കരുതുന്നത്. പൂര്‍ണ്ണമായും കുടുംബ സിനിമയാണെന്ന് സിനിമയുടെ അണിയറക്കാരും പറയുന്നു. സിനിമയില്‍ ദിലീപിന്റെ അനുജന്മാരായി ധ്യാന്‍ ശ്രീനിവാസന്‍, ജോസ്‌കുട്ടി ജേക്കബ് എന്നിവരാണെത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപ്, ധ്യാന്‍ എന്നിവര്‍ക്കൊപ്പം ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജുപിള്ള, ഉര്‍വശി, ജോണി ആന്റണി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ഭർത്താവിന്റെ വിയോഗം; ഞങ്ങൾ പ്ലാൻ ചെയ്ത് കൊന്നതാണെന്ന് വരെ പ്രചരിപ്പിച്ചു: ബിന്ദു പണിക്കർ പറയുന്നു