Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ഭർത്താവിന്റെ വിയോഗം; ഞങ്ങൾ പ്ലാൻ ചെയ്ത് കൊന്നതാണെന്ന് വരെ പ്രചരിപ്പിച്ചു: ബിന്ദു പണിക്കർ പറയുന്നു

Bindu Panicker

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (16:42 IST)
ആദ്യ ഭർത്താവിന്റെ മരണത്തിന് ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. വിവാഹവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചരണം അന്ന് മുതൽ തന്നെ ഒരുവിഭാഗം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തങ്ങൾക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളിൽ വ്യക്തത വരുത്തി താരങ്ങൾ. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
 
സിനിമ മേഖലയിൽ നിന്നുള്ള പരിചയമാണ് ബിജുവുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. 1997 ലായിരുന്നു വിവാഹം. പത്ത് വർഷം ആകുന്നതിന് മുമ്പ് അദ്ദേഹം വിട പറഞ്ഞു. സായ് കുമാറിനെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞതോടെ, വലിയ രീതിയിലുള്ള ഗോസിപ്പുകൾ ആളുകൾ അടിച്ചിറക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു, കരുതിക്കൂട്ടി കൊന്നതാണ്, എല്ലാം നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നൊക്കെയാണ് പറഞ്ഞതെന്നും ബിന്ദു കൃഷ്ണ പറയുന്നു.
 
ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അദ്ദേഹം മദ്യം കഴിക്കുന്നതിനെ ഞാൻ എതിർക്കുമായിരുന്നു. എന്നുവെച്ച് അങ്ങനെയിട്ട് കഴിക്കുകയും ഇല്ല. എല്ലാം സിനിമക്കാരും രാത്രിയാകുമ്പോൾ കഴിക്കുമല്ലോ. അതുകൊണ്ട് പറയണന്നേയുള്ളു. പിന്നെ എന്റെ അച്ഛൻ നല്ലരീതിയിൽ കഴിക്കുന്ന ആളായതുകൊണ്ട് എനിക്കത് അത്ര ഇഷ്ടമുള്ള കാര്യവുമായിരുന്നില്ല.
 
ഫിക്സ് വന്നിട്ടാണ് അദ്ദേഹം മരിച്ചത്. കഴിക്കുന്നത് കൊണ്ട് ഇടക്കൊക്കെ ചെക്കപ്പ് ചെയ്യിക്കുമായിരുന്നു. എന്നാൽ അങ്ങനെ അസുഖം വരുന്ന ആൾ ആയിരുന്നില്ല ബിജു. പനിയൊക്കെ വന്നതായി കണ്ടത് വളരെ അപൂർവ്വമാണ്. എനിക്കാണ് പ്രഷറും കാര്യങ്ങളും ഒക്കെ ഉള്ളത്. അങ്ങനെ ഒരു ദിവസം ലൊക്കേഷനിൽ വെച്ചാണ് ഷിവറിങ് വരുന്നത്. ബിപി കൂടിയതാണ്, അവർ തന്നെ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലിൽ കൊണ്ടാക്കി. എനിക്ക് ഫോൺ വന്നതോടെ ഞാനും പെട്ടെന്ന് അവിടെ എത്തി.
 
പിന്നീട് ഞാൻ കെ മധു സാറിന്റെ പടം ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് വീണ്ടും പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോയി ആക്കുന്നത് ഞാനാണ്. ചെറിയൊരു പനിയേ ഉണ്ടായിരുന്നുള്ളു. അമ്മയെ ആശുപത്രിയിൽ കൂടെ ഇരുത്തിയിട്ടാണ് ഞാൻ പോകുന്നത്. തിരിച്ച് വരുമ്പോൾ കാണുന്നത് ഫിക്സ് വന്ന അദ്ദേഹത്തെ എല്ലാവരും കൂടി എടുത്തോണ്ട് പോകുന്നതാണ്. അന്ന് രക്തവും ചർദ്ധിച്ചിരുന്നു. അന്ന് അദ്ദേഹം വെന്റിലേറ്ററിലായി. 34 ദിവസത്തോളം വെന്റിലേറ്ററിൽ കിടന്നു. പക്ഷെ തിരികെ കിട്ടിയില്ല എന്ന് ബിന്ദു പണിക്കർ ഓർത്തെടുക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പർവതിയോട് ആരും നല്ല രീതിയിൽ പെരുമാറുന്നില്ല, അതിനും മാത്രം എന്ത് അപരാധമാണ് ചെയ്‌തത്?: ഉർവശി ചോദിക്കുന്നു