Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്ന് മികച്ച നടനുള്ള അവാർഡ് എനിക്ക് നഷ്ടപ്പെട്ടു, പകരം ലോബിയിംഗിലൂടെ അത് മമ്മൂട്ടിക്ക് കിട്ടി': പരേഷ് റാവൽ

1994ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിധേയന്‍, പൊന്തന്‍ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ലഭിച്ചത്.

Paresh Rawal National Award

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (14:59 IST)
തനിക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലോബിയിംഗ് കാരണം മമ്മൂട്ടിക്ക് ലഭിച്ചതെന്ന് ബോളിവുഡ് താരം പരേഷ് റാവല്‍. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്നാണ് പരേഷ് റാവല്‍ പറയുന്നത്.

മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയോട് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ട സംഭവത്തെ കുറിച്ച് ലാലൻടോപ്പുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് പരേഷ് റാവൽ തുറന്നു പറഞ്ഞത്. 1994ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിധേയന്‍, പൊന്തന്‍ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ലഭിച്ചത്.
 
'1993ലോ 1994ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗിലായിരുന്നു. രാവിലെ 7:30, 8 മണി ആയപ്പോൾ മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് വന്നു. ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ. 'സർ' എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. 'സർദാർ' എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ എന്നോട് പറഞ്ഞു.
 
പിന്നാലെ നിര്‍മ്മാതാവ് കല്‍പ്പന ലാജ്മിയുടെ കോള്‍ വന്നു. സര്‍ദാര്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതായി പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലെങ്കിലും ചിലരോട് വിളിച്ച് അന്വേഷിച്ചു. സര്‍ദാര്‍ കേതന്‍ മേത്തയുടെ ചിത്രം ആയിരുന്നു. അതിന് തന്നെയാണോ പുരസ്‌കാരം എന്ന് കല്‍പ്പന ലാജ്മിയോട് ചോദിച്ചു. അത് തന്നെ എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ശരിക്കും സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു.
 
എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് എനിക്ക് സഹനടനുള്ള പുരസ്കാരം മാത്രമാണ് ലഭിക്കുക എന്ന് അറിഞ്ഞത്.  സര്‍ദാറിനല്ല ആ പുരസ്‌കാരം സാര്‍ എന്ന സിനിമയ്ക്കാണ് എന്നും വ്യക്തമായി. ആശയക്കുഴപ്പത്തിലായ ഞാൻ സംവിധായകൻ കേതൻ മേത്ത, ചലച്ചിത്ര നിരൂപകൻ ഖാലിദ് മുഹമ്മദ്, ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗൽ എന്നിവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർ പോലും അറിഞ്ഞിരുന്നില്ല.  
 
എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ചോദിച്ചു. അതിശയകരമായ കാര്യം കേതന്‍ മേത്തയ്ക്ക് പോലും തീരുമാനത്തെ കുറിച്ച് ഉറപ്പില്ലായിരുന്നു. 'ഒടുവിൽ രാഷ്ട്രീയക്കാരനായ ടി.സുബ്ബരാമി റെഡ്ഡിയാണ് എനിക്ക് വിശദീകരണം നൽകിയത്. 'നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി, മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചു' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും സ്തബ്ധനായി പോയി', പരേഷ് റാവൽ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലഹരി ഒഴിവാക്കിയാൽ അവനവനു കൊള്ളാം': ജൂഡ് ആന്റണി