Webdunia - Bharat's app for daily news and videos

Install App

Kavya Madhavan: മീര ജാസ്മിന് പ്രാധാന്യം കൂടുതലെന്നറിഞ്ഞ് കാവ്യയ്ക്ക് പരിഭ്രമമായി; പക്ഷേ പ്രേക്ഷക മനസ് കീഴടക്കിയത് കാവ്യ!

2004 ൽ റിലീസ് ആയ സിനിമയിൽ ദിലീപ്, വിനീത് എന്നിവരായിരുന്നു അഭിനയിച്ചത്.

നിഹാരിക കെ.എസ്
വെള്ളി, 8 ഓഗസ്റ്റ് 2025 (14:42 IST)
മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലാണ് കമലിന്റെ പെരുമഴക്കാലമുള്ളത്. ദേശീയ അവാർഡ് ജേതാവായ മീര ജാസ്മിനും, കാവ്യ മാധവനുമാണ് ഏറെ അംഗീകാരങ്ങൾ നേടിയ പെരുമഴക്കാലത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 2004 ൽ റിലീസ് ആയ സിനിമയിൽ ദിലീപ്, വിനീത് എന്നിവരായിരുന്നു അഭിനയിച്ചത്. 
 
കുറച്ചു കാലം മുൻപ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കമൽ പെരുമഴക്കാലം എന്ന സിനിമയോടൊത്തുള്ള തന്റെ യാത്രയെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. മീര ജാസ്മിൻ ചിത്രത്തിൽ റസിയ ആയിട്ട് വേഷമിടും എന്നറിഞ്ഞപ്പോൾ, ഗംഗയായി എത്തിയ കാവ്യ മാധവൻ അനുഭവിച്ച അരക്ഷിതാവസ്ഥയെക്കുറിച്ചും കമൽ വെളിപ്പെടുത്തി. 
 
"പെരുമഴക്കാലത്തിന്റെ സ്ക്രീൻ പ്ലേ റെഡി ആയി. ഈ റോളുകൾ - മീര ജാസ്മിനെ നമുക്ക് അറിയാം, അന്ന് അവർ വളരെ പ്രോമിസിംഗ് ആയിട്ട് നിൽക്കുകയാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്താണ് പാഠം ഒന്ന് ഒരു വിലാപം എന്ന പടത്തിന് മീര ജാസ്മിന് നാഷണൽ അവാർഡ് കിട്ടുന്നത്. മീര അപ്പോൾ സ്വയം പ്രൂവ് ചെയ്തിട്ടുള്ളതാണ്. പക്ഷെ കാവ്യയെ സംബന്ധിച്ചിടത്തോളം, അവർക്ക് ആകെ ആശയക്കുഴപ്പമായിരുന്നു, ഞാൻ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ - റസിയ ആണോ നല്ലത്, ഗംഗ ആണോ നല്ലത്, എന്ന്," കമൽ ഒരു ചിരിയോടെ വെളിപ്പെടുത്തി.
 
"അപ്പോൾ ഇടയ്ക്ക് കാവ്യ മാധവൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, "അങ്കിൾ, ഞാൻ ഗംഗ ആയിട്ട് തന്നെയാണോ വേണ്ടത്? മറ്റേ റോൾ എനിക്ക് ചെയ്തു കൂടെ? എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, "ഇല്ല, എന്റെ മനസ്സിൽ നീയാണ് ഗംഗ. ഇന്നലെ അത് ശരിയാവുകയുള്ളു," എന്ന്. നമുക്ക് അങ്ങനെ തോന്നുമല്ലോ. പിന്നെ സ്ക്രീൻ സ്പേസ് നോക്കുകയാണെങ്കിൽ, ചിലപ്പോൾ ഒരുപാട് സീൻസ് ഉള്ളത് റസിയയ്ക്കാണ് (മീര ജാസ്മിൻ അവതരിപ്പിച്ച കഥാപാത്രം). അതിന്റെ ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യയ്ക്ക് ഉണ്ടായിരുന്നു. കാരണം, മീരയ്ക്ക് ആയിരിക്കുമല്ലോ പ്രാധാന്യം എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടാവാം," സംവിധായകൻ ഓർത്തെടുത്തു.
 
"കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസം ഞാൻ സ്ക്രീൻ പ്ലേ വച്ചിട്ട് ഞാൻ മുഴുവനായി കഥ പറഞ്ഞു. അപ്പൊ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: "സത്യത്തിൽ ഈ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസ്സിലേക്ക് കയറുക. റസിയ വന്ന് കരയുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും, അവസാനം ഈ മാപ്പ് കൊടുക്കുന്ന പെൺകുട്ടി എന്ന് പറയുന്നത് വേറെയാണ്." ആ സിനിമയിൽ വളരെ കുറച്ചു ഡയലോഗ് മാത്രമേ കാവ്യയ്ക്ക് ഉള്ളു എന്നുള്ളതാണ്. പക്ഷെ ഹൃദയസ്പർശിയായി ആ സിനിമയിൽ കാവ്യ ആ സിനിമയിൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാവ്യയ്ക്കാണ് കിട്ടിയത്," കമൽ പറഞ്ഞു നിർത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ വിടാതെ ട്രംപ്, ഉപരോധമേർപ്പെടുത്തണമെന്നും അധിക തീരുവ ഏർപ്പെടുത്തണമെന്നും യൂറോപ്പിനോട് ആവശ്യപ്പെട്ടു

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

അടുത്ത ലേഖനം
Show comments