Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: മഞ്ഞുമ്മൽ ബോയ്സിനും മുന്നേ തമിഴ്‌നാട്ടിൽ ഓളം ഉണ്ടാക്കിയത് മമ്മൂട്ടി!: സംവിധായകൻ റാം പറയുന്നു

തമിഴ്‌നാട്ടിൽ ഓളമുണ്ടാക്കാൻ കഴിഞ്ഞിരുന്ന മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ റാം.

Director Ram

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ജൂലൈ 2025 (11:02 IST)
അപ്രതീക്ഷിതമായി ഇറങ്ങി മലയാളത്തിനൊത്ത് തമിഴ്‌നാട്ടിലും ഹിറ്റായ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി സിനിമ 50 കോടി നേടിയിരുന്നു. എന്നാൽ, മഞ്ഞുമ്മൽ ബോയ്സിനും മുന്നേ തമിഴ്‌നാട്ടിൽ ഓളമുണ്ടാക്കാൻ കഴിഞ്ഞിരുന്ന മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ റാം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
 
മലയാളത്തിലേത് പോലെ തന്നെ മമ്മൂട്ടി ചിത്രങ്ങൾ തമിഴ്നാട്ടിലും വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നു. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകളുടെ തമിഴ്‌നാട്ടിലെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഒരുകാലത്ത് മമ്മൂട്ടിയുടെ മലയാള സിനിമകൾക്ക് തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യത ആയിരുന്നുവെന്നും, അത്തരം പടങ്ങൾ തമിഴ്‌നാട്ടില്‍ ഏറെക്കാലം തിയേറ്ററുകളില്‍ ഓടിയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
 
‘മമ്മൂട്ടി സാറിന്റെ പടങ്ങള്‍ തമിഴ്‌നാട്ടില്‍ വിജയിക്കും. മലയാളത്തില്‍ പിന്നെ പറയേണ്ടല്ലോ. മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ്നാട്ടിലെ മനുഷ്യര്‍ ഏറ്റെടുത്തത് പോലെ ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങളേയും ഏറ്റെടുത്തിരുന്നു. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകള്‍ക്കൊക്കെ തമിഴ്നാട്ടില്‍ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്.
 
വേറെയും പല പടങ്ങളും തമിഴ്നാട്ടില്‍ ഹിറ്റായിരുന്നു. തമിഴ്‌നാട്ടില്‍ മമ്മൂട്ടി സുപരിചിതനാണ്. ഞാന്‍ പറയുന്നത് ഏറെക്കാലം മുമ്പത്തെ കാര്യമാണ്. അക്കാലം മുതല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയും. അതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തമിഴില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്,’ റാം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗത്ത് ഇന്ത്യയിൽ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ലേ എന്ന് ചോദ്യം: അറയ്ക്കൽ ആയിഷയെ അറിയുമോയെന്ന് ജെനീലിയ