Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trisha Nayanthara: 'എന്താണ് കാണിക്കുന്നത്? നയൻതാരയെ കണ്ട് പഠിക്കൂ...': തൃഷയോട് ശ്രീ റെഡ്ഡി

കമൽ ഹാസനുമായുള്ള തൃഷയുടെ ഇന്റിമേറ്റ് രം​ഗങ്ങളും കോസ്റ്റ്യൂമും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

Sree Reddy

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ജൂലൈ 2025 (09:13 IST)
തൃഷയുടെ കരിയറിൽ അടുപ്പിച്ച് പരാജയങ്ങളാണ്. അജിത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ, കമൽ ഹാസന്റെ നായികയായുള്ള തഗ് ലൈഫ് എന്നീ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായില്ല. ഹാട്രിക്ക് പരാജയമാണ് നടിക്കുള്ളത്. തഗ് ലൈഫിലെ തൃഷയുടെ പ്രകടനം മോശമായിട്ടാണ് പ്രേക്ഷകർ കാണുന്നത്. കമൽ ഹാസനുമായുള്ള തൃഷയുടെ ഇന്റിമേറ്റ് രം​ഗങ്ങളും കോസ്റ്റ്യൂമും സോഷ്യൽ മീഡിയയിൽ ചർച്ചയായി.  
 
ത​ഗ് ലെെഫിലെ തൃഷയുടെ 'എന്ന വേണം ഉനക്ക്' എന്ന ​ഗാനരം​ഗത്തെ വിമർശിക്കുകയാണിപ്പോൾ നടി ശ്രീ റെഡ്ഡി. തൃഷ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും മോശമായ സീനുകളിൽ അഭിനയിക്കരുതായിരുന്നെന്നും ശ്രീ റെഡ്ഡി പറയുന്നു. കുമുദം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
 
ആ ​ഗാനത്തിൽ തൃഷ മാം കക്ഷം കാണിക്കുന്നുണ്ട്. അതെന്തിനാണ് കാണിക്കുന്നത്. ഒരു സ്റ്റേജിലേക്ക് വന്ന ശേഷം നയൻതാര മാമെല്ലാം മെസേജ് ഓറിയന്റഡ് ആയ സിനിമകളാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ളതിനാൽ ചൂസ് ചെയ്യുന്നതിൽ മാറ്റം വരുത്തുക. നാൽപതിന് ശേഷവും ഭം​ഗി കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും കക്ഷം കാണിക്കുകയോ ബിക്കിനി ധരിക്കുകയോ ചെയ്യേണ്ടതില്ല. പ്രേക്ഷകർ ചീത്ത പറയുകയാണ്. അവർക്ക് മനസിലാകുന്നുണ്ടോ എന്നറിയില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു.
 
ഗ്ലാമറസ് ആയി അഭിനയിക്കുന്നത് ഒരു ബിസിനസ് ആണ്. ഇങ്ങനെയുള്ള ബിസിനസ് വലിയ നിലയിൽ എത്തിയ ശേഷം ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നുന്നു. എന്നെ പോലുള്ള ചെറിയ ആർട്ടിസ്റ്റുകൾ ചെയ്യുന്നതിന് കാരണം അവർക്ക് വരുന്ന അവസരം ട്രെെ ചെയ്യുകയാണ്. വലിയ താരമായ ശേഷം അത് ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Diya Krishna Baby: നിഓം അശ്വിൻ കൃഷ്ണ, ഓമിയെന്ന് വിളിക്കും; ദിയയുടെ കുഞ്ഞിനെ കണ്ട് കണ്ണ് നിറഞ്ഞ് അഹാന!