Select Your Language

Notifications

webdunia
webdunia
webdunia
webdunia

TK Vasudevan: സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു

Director TK Vasudevan passes away

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ഏപ്രില്‍ 2025 (12:44 IST)
തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. 
 
രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്‍പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്‍, കമലഹാസന്‍,സത്യന്‍, പ്രേം നസീര്‍,തകഴി, സലില്‍ ചൗധരി, വയലാര്‍ തുടങ്ങിയ പ്രഗത്ഭരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ വല്ലാതെ ദേഷ്യപ്പെട്ടു, ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി'; തിലകനോടു തട്ടിക്കയറിയ സംഭവം ദിലീപ് ഓര്‍ക്കുന്നു