Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bazooka Kerala Advance Booking: ബസൂക്കയ്ക്ക് ടിക്കറ്റെടുക്കാം

ബസൂക്കയുടെ ഓഫ്‌ലൈന്‍ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുക്കുന്നില്ല

Bazooka booking, Bazooka Kerala Advance Booking, Mammootty Bazooka, Bazooka Ticket Booking, How to book Bazooka Ticket, Mammootty Bazooka, Bazooka Review, Mammootty in Bazooka, ബസൂക്ക, മമ്മൂട്ടി, ബസൂക്ക റിവ്യൂ, ബസൂക്ക ബുക്കിങ്‌

രേണുക വേണു

, തിങ്കള്‍, 7 ഏപ്രില്‍ 2025 (09:52 IST)
Bazooka Kerala Advance Booking: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' ഏപ്രില്‍ 10 നു തിയറ്ററുകളില്‍. ചിത്രത്തിന്റെ കേരള അഡ്വാന്‍സ് ബുക്കിങ് ഇന്ന് ആരംഭിക്കും. 
 
വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വിദേശ രാജ്യങ്ങളിലും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് 'ബസൂക്ക'. 
 
ബസൂക്കയുടെ ഓഫ്‌ലൈന്‍ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലാണ് താരം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സയ്ക്കു വിധേയനായിരുന്നു. ബസൂക്കയുടെ റിലീസിനു ശേഷമായിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. കേരളത്തിലെത്തിയാല്‍ താരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 
 
ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ബസൂക്കയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.
 
ഗെയിം ത്രില്ലര്‍ ഴോണറിലാണ് ബസൂക്ക ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് മലയാളത്തില്‍ ഇങ്ങനെയൊരു ഴോണറില്‍ സിനിമയെത്തുന്നത്. വളരെ സ്‌റ്റൈലിഷയാണ് ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ചിലർക്ക് കുട്ടികൾ ജനിക്കാത്തത്': അത്തരം ചോദ്യങ്ങൾ വേണ്ടെന്ന് അഭിരാമി