Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തൊരു നടനാ'...; ഹോമിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് കൈയ്യടിച്ച് നടി ദിവ്യ പ്രഭ

ദിവ്യ പ്രഭ
ഓണച്ചിത്രമായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ 'ഹോം'ന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. പ്രത്യേകിച്ച് ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് കൈയ്യടിച്ചിരിക്കുകയാണ് സിനിമ ലോകം. ഇപ്പോഴിതാ അദ്ദേഹത്തിലെ നടനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ പ്രഭ. മാലിക്, നിഴല്‍, തമാശ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ. എന്തൊരു നടനാ, എന്ന് പറഞ്ഞുകൊണ്ട് ഹോം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റിനോടുളള സ്‌നേഹം നടി പ്രകടിപ്പിച്ചു.
 
മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയുടെ അച്ഛനായാണ് ഇന്ദ്രന്‍സ് വേഷമിടുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈയ്യില്‍ മെഷിന്‍ ഗണുമായി തെലുങ്കിലെ അയ്യപ്പന്‍ നായര്‍; ടീസര്‍