Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്കും വാട്‌സ് ആപ്പും ഒരു കൊല്ലത്തെ സിലബസ്, ഹോം ട്രെയിലര്‍ ശ്രദ്ധ നേടുന്നു

ഫേസ്ബുക്കും വാട്‌സ് ആപ്പും ഒരു കൊല്ലത്തെ സിലബസ്, ഹോം ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഓഗസ്റ്റ് 2021 (08:58 IST)
ഇന്ദ്രന്‍സ്- ശ്രീനാഥ് ഭാസി ടീമിന്റെ ഹോം റിലീസിനൊരുങ്ങുകയാണ്. തീയറ്റര്‍ റിലീസിനായി എടുത്ത സിനിമ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധ നേടി. ഹോമിലെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായി സിനിമ പ്രേക്ഷകരിലേക്ക് എത്തും.ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗപ്പിയിലെ ആമിനയെ ഓര്‍മ്മയില്ലേ ? നന്ദന വര്‍മ്മയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു, വീഡിയോ