റിലീസ് ചെയ്ത് 8 വര്‍ഷത്തിനുശേഷം ദൃശ്യത്തിന് വീണ്ടും റീമേക്ക്, ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (13:05 IST)
മലയാളം ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.ഇന്തോനേഷ്യന്‍ ഭാഷയിലാണ് സിനിമ വീണ്ടും റീമേക്ക് ചെയ്യാന്‍ പോകുന്നത്. ദൃശ്യം പുറത്തിറങ്ങി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് റീമേക്ക് എന്നത് ശ്രദ്ധേയമായ കാര്യമാണ്.ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമമെന്ന പ്രത്യേകതയും ഇതോടെ ദൃശ്യത്തിന് സ്വന്തമാക്കും.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ദൃശ്യം ചെയ്യപ്പെട്ടിരുന്നു.
 
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിലേക്ക് 
 
ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹന്‍ലാല്‍ സര്‍ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments