Empuraan: 'ബോക്‌സ്ഓഫീസിലെ എമ്പുരാന്‍'; തിയറ്റര്‍ ഷെയര്‍ 100 കോടി കടന്നു, സുരേഷ് കുമാര്‍ ഇത് കാണുന്നുണ്ടോ?
സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തിയറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
Empuraan: ബോക്‌സ്ഓഫീസില്‍ പുതുചരിത്രം കുറിച്ച് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ തിയറ്റര്‍ വിഹിതം മാത്രം 100 കോടി കടന്നു. പൃഥ്വിരാജും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് എമ്പുരാന്റെ തിയറ്റര്‍ ഷെയര്‍ 100 കോടി കടന്നെന്ന സന്തോഷവാര്‍ത്ത അറിയിച്ചത്.
സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തിയറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു മലയാള സിനിമയ്ക്കു പോലും തിയറ്റര്‍ ഷെയര്‍ ഇതുവരെ നൂറ് കോടി ലഭിച്ചിട്ടില്ലെന്ന് ഈയടുത്ത് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു സുരേഷ് കുമാറിന്റെ പരാമര്‍ശം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 200 കോടിയും കടന്ന് മുന്നേറുകയാണ്. റിലീസ് ചെയ്തു അഞ്ചാം ദിവസമാണ് എമ്പുരാന്‍ 200 കോടി ക്ലബില്‍ കയറിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റെക്കോര്‍ഡാണ് എമ്പുരാന്‍ മറികടന്നത്.