Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രോമാഞ്ചം 2' എന്തായി?അപ്‌ഡേറ്റ് കൈമാറി സംവിധായകന്‍ ജിത്തു മാധവന്‍

What happened to 'Romancham 2' Director Jithu Madhavan gave an update

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (10:33 IST)
രോമാഞ്ചം അവസാനിക്കുന്നത് രണ്ടാം ഭാഗം എത്തുമെന്ന് പ്രതീക്ഷയോടെയാണ്. സിനിമ അവസാനിക്കുമ്പോഴും ഇനിയെന്ത് എന്ന ചോദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ബാക്കിയാവുന്നു. ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം നല്‍കുന്ന രോമാഞ്ചം2 അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ ജിത്തു മാധവന്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് കൈമാറി.
ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ആവേശം നാളെ എത്തും. ഇതിനിടെയാണ് രോമാഞ്ചം രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
രോമാഞ്ചവും ആവേശവും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കിയ സംവിധായകന്‍, രോമാഞ്ചത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തി.
 
അതേസമയം രോമാഞ്ചം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.സംഗീത് ശിവന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് കപ്കപി എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജൂണില്‍ സിനിമ റിലീസ് ആകും.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് 'ആവേശം'? ഫഹദിന്റെ കിടിലന്‍ മറുപടി