Vedan: കേരളത്തിൽ ജാതിയില്ലെന്ന് പറയുന്നത് വിഡ്ഢികൾ: വേടൻ

നിഹാരിക കെ.എസ്
വ്യാഴം, 20 നവം‌ബര്‍ 2025 (13:51 IST)
കേരളത്തിൽ ജാതി ഇപ്പോഴുമുണ്ടെന്ന് റാപ്പർ വേടൻ. കേരളത്തിൽ ജാതി നിൽക്കുന്നത് മൃദുവായിട്ടാണെന്നും അതിനാൽ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും വേടൻ പറയുന്നു. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടൻ പറയുന്നു. 
 
ഒരു പട്ടികജാതിക്കാരൻ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവൻ പട്ടികജാതിക്കാരനായി തുടരുമെന്നും വേടൻ പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേടൻ. 
 
'കേരളത്തിൽ ജാതി നിലനിൽക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കൽ എളുപ്പമല്ല. ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അതിനെ കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് കേരളത്തിൽ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്',  എന്നാണ് വേടൻ പറയുന്നത്.
 
ഒരു പട്ടികജാതിക്കാരൻ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവൻ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും വേടൻ പറയുന്നു. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണമെന്നും വേടൻ പറയുന്നു. വേടൻ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കർ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തിൽ ആളുകളുടെ ഉള്ളിൽ കിടക്കുന്ന കാര്യമാണെന്നും വേടൻ കൂട്ടിച്ചേർക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments