Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രണ്ട് ഇതിഹാസങ്ങള്‍ ഒന്നിച്ചപ്പോള്‍', അഖില്‍ സത്യന്റെ 'ഗന്ധര്‍വന്‍' ശ്രദ്ധ നേടുന്നു

'രണ്ട് ഇതിഹാസങ്ങള്‍ ഒന്നിച്ചപ്പോള്‍', അഖില്‍ സത്യന്റെ 'ഗന്ധര്‍വന്‍' ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 മാര്‍ച്ച് 2021 (11:27 IST)
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍ പോലെ തന്നെ മനോഹരമായ ഹസ്വ ഡോക്യുമെന്ററി ഒരുക്കിയിരിക്കുകയാണ് അഖില്‍ സത്യന്‍. മോഹന്‍ലാലിന്റെയും നമ്പൂതിരിയുടെയും സൗഹൃദം ഇരുവരുടെയും വാക്കുകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഗന്ധര്‍വന്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഗന്ധര്‍വന്റെ ചിത്രം തേടി നമ്പൂതിരിയുടെ അടുത്തേക്ക് യാത്ര ചെയ്യുന്ന മോഹന്‍ലാലുടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത് . 
 
മോഹന്‍ലാലിനൊപ്പമുള്ള തന്റെ ഓര്‍മ്മകള്‍ നമ്പൂതിരി പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തില്‍നിന്ന് തനിക്കു ലഭിച്ച ചിത്രങ്ങളെ കുറിച്ച് ലാലും പറയുന്നു. അഖില്‍ സത്യന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹസ്വ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഏഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രേക്ഷകന് ഫീല്‍ഗുഡ് അനുഭവം ലഭിക്കും എന്നത് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് ഇഷ്ടമുള്ള നടന്‍',റോഷന്‍ മാത്യുവിന് ജന്മദിനാശംസകളുമായി സംവിധായിക ഗീതു മോഹന്‍ദാസ്