Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിടിയില്‍ വരുന്നത് ഗോട്ടിന്റെ അണ്‍കട്ട് വേര്‍ഷന്‍, ദൈര്‍ഘ്യം 3 മണിക്കൂറും 40 മിനിറ്റും!

GOAT Movie Review
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ വിജയ് സിനിമയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ ആദ്യ വിജയ് സിനിമയായിരുന്നു ഗോട്ട്. അതിനാല്‍ തന്നെ സിനിമയ്ക്ക് മുകളിലുള്ള പ്രതീക്ഷകളും ഏറെയായിരുന്നു. 
 
 സെപ്റ്റംബര്‍ 5ന്‍ റിലീസായ സിനിമയ്ക്ക് തമിഴകത്ത് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആദ്യ ദിനങ്ങളിലെ മികച്ച പ്രതികരണങ്ങള്‍ കഴിഞ്ഞ ശേഷം മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോട്ടിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയില്ല. 3 മണിക്കൂറാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ നീളം. എന്നാല്‍ സിനിമ ഒടിടിയിലെത്തുമ്പോള്‍ 3 മണിക്കൂര്‍ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള അണ്‍കട്ട് വേര്‍ഷനാകും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. നെറ്റ്ഫ്‌ളിക്‌സാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
 
 അതേസമയം സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗോട്ട് വേഴ്‌സസ് ഒജിയെന്ന രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ സിനിമയില്‍ സില്‍ക്ക് സ്മിത ഒരു ഷോട്ടില്‍ എന്നെ ശക്തിയായി അടിച്ചു; ദേഷ്യത്തില്‍ മൂന്നുദിവസം ഷൂട്ടിനു പോയില്ലെന്ന് ഷക്കീല