ഹിപ്‌ഹോപ്പ് ലോകത്തെ ഞെട്ടിച്ച ഹനുമാന്‍ കൈന്‍ഡ് സിനിമയിലും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു, ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബില്‍ താരവും

അഭിറാം മനോഹർ
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:33 IST)
Rifle Club
അന്താരാഷ്ട്ര തലത്തില്‍ ഒരൊറ്റ പാട്ടുകൊണ്ട് ശ്രദ്ധേയനായ ഹനുമാന്‍ കൈന്‍ഡ് വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബിലൂടെയാണ് താരം സിനിമയിലും അരങ്ങേറ്റം നടത്തുന്നത്. ഹനുമാന്‍ കൈന്‍ഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്.
 
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,വിന്‍സെന്റ് വടക്കന്‍,വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ നിര്‍മിക്കുന്ന സിനിമ ഓണം റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചന. ദിലീഷ് പോത്തന്‍,വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം ചെയ്യുന്നതും ആഷിഖ് അബു തന്നെയാണ്. ഇവരെ കൂടാതെ വിജയരാഘവന്‍,സെന്ന ഹെഗ്‌ഡേ,വിഷ്ണു അഗസ്ത്യ,പ്രശാന്ത് മുരളി,ദര്‍ശന രാജേന്ദ്രന്‍,സുരേഷ് കൃഷ്ണ,പൊന്നമ്മ ബാബു,പരിമള്‍ ഷെയ്‌സ്,തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
 
 ദിലീഷ് നായര്‍,ശ്യാം പുഷ്‌കരന്‍,ഷറഫു,സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു,ശ്യാം പുഷ്‌കരന്‍,ദിലീഷ് നായര്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments