Aashiq Abu Anurag Kashyap
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. സിനിമയില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തും.മലാളത്തില്‍ ആദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.നയന്‍താരയുടെ ഇമൈക്ക നൊടികളില്‍ എന്ന സിനിമയില്‍ അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തില്‍ എത്തിയിരുന്നു.
നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ 'അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ' എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു.'അതെ സര്‍ജി, സ്വാഗതം' എന്ന് ആഷിഖ് അബു മറുപടിയും കൊടുത്തിരുന്നു.ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്.