അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറുന്ന ക്ലബ്ബ് റൈഫിള്‍ ക്ലബ്ബിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഓണത്തിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ് എന്നിവരും അനുരാഗ് കശ്യപിനൊപ്പം പ്രധാന വേഷങ്ങള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം അനുസരിച്ച് ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ആഷിക് അബുവാണ് നിര്‍വഹിച്ചിട്ടുള്ളത്.
അതേസമയം ചിത്രത്തിന്റെ തിരക്കഥ ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.