Webdunia - Bharat's app for daily news and videos

Install App

സംഗീതത്തിന് എന്ത് ചാതുർവർണ്യം? നഞ്ചിയമ്മയ്ക്ക് കിട്ടിയത് അർഹിച്ച അംഗീകാരമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ

Webdunia
ഞായര്‍, 24 ജൂലൈ 2022 (11:18 IST)
ദേശീയ ചലച്ചിത്ര നഞ്ചിയമ്മയ്ക്ക് അർഹതപ്പെട്ടതെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സംഗീതത്തിന് എന്ത് ചാതുർവർണ്യമെന്നും ലളിതമായത് മോശം,കഠിനം, നല്ലത് എന്ന വേർതിരിവ് സംഗീതത്തിൽ സാധ്യമല്ലെന്നും ഹരീഷ് പറയുന്നു. നഞ്ചിയമ്മയ്ക്ക് ദേശീയപുരസ്കാരം നൽകിയതിനെതിരെ ലിനുലാൽ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹരീഷ് ശിവരാമകൃഷ്ണൻ്റെ പോസ്റ്റ്.
 
ഹരീഷ് ശിവരാമകൃഷ്ണൻ്റെ പോസ്റ്റ് വായിക്കാം
 
സംഗീതത്തിന് എന്ത് ചാതുർവർണ്യം ?
ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.
 
 പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട്  പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് - തെറ്റ് ആണ് അത്.  ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്.  വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല. 
 
നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്. 
 
melodyne , autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാൻ ഉതകുന്ന സാങ്കേതിക മാർഗങ്ങൾ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാൻ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത footage അല്ലല്ലോ കാണുന്നത് . എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ finished product ഇന്നുള്ള അവാർഡ് നിർണ്ണയം തീർത്തും ആ product based ആയിരിക്കും.
ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.
 
Ps: ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ് . അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്
PPS: ഒരു കാര്യം കൂടി - വ്യത്യസ്‌ത അഭിപ്രായങ്ങൾ മാനിക്കുന്നവരും, പ്രബുദ്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും ആണെന്ന വിശ്വാസം ഉള്ള നമ്മൾ മലയാളികൾ ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശ്രി ലിനു ലാലിനെ ചെയ്യുന്ന സോഷ്യൽ മീഡിയ മോബ് ലിഞ്ചിങ് നോട് കടുത്ത എതിർപ്പ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments