Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024-ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, മലയാളത്തില്‍ നിന്ന് ആരുമില്ല, മുന്നില്‍ തമിഴ് നടന്മാര്‍

Highest paid actors in 2024

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂണ്‍ 2024 (09:33 IST)
2024-ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ കോളിവുഡ് താരങ്ങള്‍ മുന്‍നിരയില്‍. 70-നു മുകളില്‍ പ്രായമുള്ള രജനികാന്ത് പല യുവതാരങ്ങളെയും പിന്നിലാക്കി ആദ്യ സ്ഥാനം സ്വന്തമാക്കി. പ്രതിഫല കണക്കിന്റെ കാര്യത്തില്‍ മലയാളി താരങ്ങള്‍ എന്നത്തേയും പോലെ ഇത്തവണയും പിന്നിലാണ്. 20 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന മലയാളി താരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.ബോളിവുഡ് കോളിവുഡ് ടോളിവുഡ് താരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
 
ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഷാരൂഖ് ഖാന്‍ ആണ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ജവാന്‍ സിനിമയിലെ നായകനായ അദ്ദേഹം 150 മുതല്‍ 250 കോടി വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. രണ്ടാം സ്ഥാനം സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു നടനാണ്. 
 
രണ്ടാം സ്ഥാനത്ത് രജനികാന്ത് ആണ്. 150 മുതല്‍ 230 കോടി വരെ അദ്ദേഹം പ്രതിഫലമായി ചോദിക്കാറുണ്ട്.വിജയ് ആണ് മൂന്നാം സ്ഥാനത്ത്. 130 കോടി മുതല്‍ 200 കോടി വരെയാണ് നടന്റെ പ്രതിഫലം. 100 മുതല്‍ 200 കോടി വരെ പ്രതിഫലം വാങ്ങുന്ന പ്രഭാസ് തൊട്ടടുത്ത സ്ഥാനം സ്വന്തമാക്കി. അമീര്‍ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.100 കോടി മുതല്‍ 175 കോടി വരെ പ്രതിഫലം നടന് ലഭിക്കാറുണ്ട്.
 
സല്‍മാന്‍ ഖാന്‍ 100 കോടി മുതല്‍ 150 പ്രതിഫലം വാങ്ങും. കമല്‍ഹാസനാണ് തൊട്ടടുത്ത സ്ഥാനത്ത്. 150 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഏഴാം സ്ഥാനത്ത് അല്ലു അര്‍ജുന്‍ 100 കോടി മുതല്‍ 125 കോടി വരെ പ്രതിഫലം ലഭിക്കും. അക്ഷയ് കുമാറിന് 60 കോടി മുതല്‍ 145 കോടി വരെയാണ് ലഭിക്കുക. 100 മുതല്‍ 105 കോടി വരെ ലഭിക്കുന്ന അജിത് കുമാറാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു സൗത്ത് ഇന്ത്യന്‍ നടന്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ അഭിമുഖത്തിന് ശേഷം ബേസിലിന്റെ ജീവിതത്തില്‍ വന്ന മാറ്റം'; തുറന്ന് പറഞ്ഞത് ധ്യാന്‍ ശ്രീനിവാസന്‍