ഡിപ്രഷന്‍ പേഷ്യന്റ് ആവും,പ്ലീസ് ബിഗ് ബോസ് ഒന്ന് പുറത്തേക്ക് വിടോ, കൈകൂപ്പി ബിഗ് ബോസിനോട് അന്‍സിബ

കെ ആര്‍ അനൂപ്
വ്യാഴം, 11 ഏപ്രില്‍ 2024 (09:52 IST)
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ഒരു മാസം പിന്നിട്ട് മുന്നേറുകയാണ്. നടി അന്‍സിബ തന്റെ കാര്യങ്ങള്‍ നോക്കി സൈലന്റായി കാര്യങ്ങള്‍ കൊണ്ടുപോകുന്ന മത്സരാര്‍ത്ഥിയാണ്. പറയേണ്ട സ്ഥലത്ത് തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാറില്ല താരം. അപ്‌സര വന്നതോടെ കളി മാറി. ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്തു.അപ്‌സര പറയുന്നത് കേള്‍ക്കാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അന്‍സിബ കഴിഞ്ഞദിവസം അസംബ്ലിയില്‍ നിന്നും പിന്‍മാറിയത്.
 
ഇതോടെ അന്‍സിബയ്ക്ക് പവര്‍ ടീം പനിഷ്‌മെന്റ് നല്‍കി. ഇതിനുശേഷമാണ് മോണിംഗ് ആക്ടിവിറ്റി നടന്നത്. ഇതിന് പിന്നാലെ തനിക്ക് ബിഗ് ബോസ് വിട്ട് പോകണമെന്ന് പറയുകയാണ് അന്‍സിബ. ബിഗ് ബോസിനോട് തന്നെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
 
'എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായിപ്പോയി. ഞാന്‍ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.എവിടെയും പോയി ഞാന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബിഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ഡിപ്രഷന്‍ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബിഗ് ബോസ്. എനിക്ക് പറ്റുന്നില്ല. ഞാന്‍ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാന്‍ പോയ്‌ക്കൊള്ളാം. ഞാന്‍ ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാന്‍ സഹിക്കും. എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രിഗര്‍ പോയിന്റ് അതാണ്',-ബിഗ് ബോസിനോട് കൈകൂപ്പി അന്‍സിബ ആവശ്യപ്പെടുന്നു.
I am a depression patient, please let Bigg Boss out, shake hands and ask Bigg Boss.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments