Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumtaj: നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട; മുംതാജ്

നിഹാരിക കെ.എസ്

, ശനി, 22 നവം‌ബര്‍ 2025 (10:57 IST)
ഗ്ലാമർ റോളുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മുംതാജ്. ഖുഷി, ജെമിനി, താണ്ഡവം തുടങ്ങി നിരവധി സിനിമകൾ മുംതാജ് അഭിനയിച്ചിട്ടുണ്ട്. ബിഹൈൻഡ്വുഡ്സിന് മുംതാജ് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
 
നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം തനിക്ക് ഇനി വേണ്ടെന്നാണ് മുംതാജ് പറയുന്നത്. താൻ അഭിനയിച്ചിരുന്ന സിനിമകളുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ കത്തിച്ച് കളയുമെന്നും മുംതാജ് കൂട്ടിച്ചേർത്തു. സിനിമയെന്ന ലോകം താൻ ഉപേക്ഷിച്ചുവെന്നാണ് ഇവർ പറയുന്നത്.
 
'ഖുർ ആൻ മനപാഠമാക്കലും തർജമ ചെയ്യലുമാണ് തന്റെ വലിയ ആ​ഗ്രഹം. അള്ളാഹുവിന്റെ മെസേജ് മുഴുവനായും മനസിലാക്കണം. അത് എല്ലാവർക്കും വേണ്ടി എഴുതിയതാണ്. എനിക്ക് വേണ്ടി മാത്രമല്ല. എന്ത് ചെയ്യണം, ചെയ്യരുത് എന്ന് ഒരു ടീച്ചർ കുട്ടിക്ക് പറഞ്ഞ് തരുന്നത് പോലെ പറഞ്ഞ് തരുന്നു. 
 
നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട. മറ്റൊരാളെ കണ്ടെത്തൂ, ഈ രം​ഗത്ത് ഒരുപാട് പേരുണ്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആ​ഗ്രഹിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ലോകം ഞാൻ വിട്ടു. എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന ആ​ഗ്രഹമെനിക്കില്ല. അവയുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ ഞാൻ കത്തിച്ച് കളയും.
 
അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായുള്ള കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബി​ഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്മെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രം​ഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസ ഗുണം ചെയ്യില്ല,' മുംതാസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasree Nair: ഞാൻ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നൊക്കെയാണ് പറയുന്നത്: രാജശ്രീ നായർ