അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാളത്തില്‍ ലണ്ടന്‍ ബ്രിഡ്ജ്, ലോഹം തുടങ്ങിയ സിനിമകളിലും ആന്‍ഡ്രിയ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ മാസ്‌കിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മലയാള സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.
മലയാളത്തില്‍ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നെങ്കില്‍ ഞാന്‍ അവിടെ തന്നെ അഭിനയിച്ച് സെറ്റില്‍ ആയെനെ എന്നാണ് ആന്‍ഡ്രിയ വ്യക്തമാക്കിയത്. ആന്‍ഡ്രിയയും കവിനുമാണ് മാസ്‌ക് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇന്നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.