ജോലിയുടെ ഭാഗമായി എന്തും ചെയ്യും, സംവിധായകൻ പറഞ്ഞത് കൊണ്ടാണ് ഇറോട്ടിക് രംഗങ്ങൾ ചെയ്തത്: ശ്വേത മേനോൻ

അഭിറാം മനോഹർ
ഞായര്‍, 6 ജൂലൈ 2025 (18:37 IST)
Shwetha Menon
സിനിമകളിലൂടെയും മിനി സ്‌ക്രീനില്‍ ടിവി ഷോകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. റിയാലിറ്റി ഷോകളില്‍ ജഡ്ജായും അവതാരകയായുമെല്ലാം ഇപ്പോഴും സജീവമാണ് താരം. നായികയായും നടിയായും തിളങ്ങിനിന്നിരുന്ന സമയത്ത് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനും ഗ്ലാമര്‍ വേഷങ്ങളിലെത്താനും ശ്വേത മേനോന്‍ ഒരു മടിയും കാണിച്ചിട്ടില്ല. ഇപ്പോഴിതാ ഇത്തരം ബോള്‍ഡ് രംഗങ്ങള്‍ ചെയ്യുന്നതിനെ പറ്റി തുറന്ന് സംസാരിക്കുകയാണ് നടി. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
 
ഇനിയും അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാല്‍ എന്ത് കൊണ്ട് ചെയ്ത് കൂടാ എന്നാകും തന്റെ മറുപടിയെന്നാണ് ശ്വേത പറയുന്നത്. ഇതെന്റെ ജോലിയാണ്, അതിന്റെ ഭാഗമായി ഞാന്‍ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന്‍ പറഞ്ഞാണ് ഇറോട്ടിക് രംഗങ്ങള്‍ ചെയ്തത്. ഷൂട്ടിങ്ങില്‍ അതൊരു ജോലിയാണ്. സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയില്‍ മാത്രം സംഭവിക്കുന്ന ഒന്ന്. അതിനപ്പുറത്തേക്ക് ഒരു ആര്‍ട്ടിസ്റ്റും ആലോചിക്കില്ല. 
 
 സത്യം പറഞ്ഞാല്‍ അതിന് കാരണം എന്റെ വ്യക്തതയാണ്. സിനിമാരംഗത്ത് എനിക്ക് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണ് റൊമാന്‍സുണ്ടാകുക. അത് നടക്കില്ലെന്ന് എനിക്കറിയാം. സിനിമാരംഗത്തിന്റെ പ്ലസും മൈനസും എനിക്കറിയാം. ഒരേസമയത്ത് 2 പേരും ഔട്ട് ഡോര്‍ പോയി ഷൂട്ട് ചെയ്ത് തിരിച്ചുവന്നാല്‍ ഫാമിലി ലൈഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയില്‍ എല്ലാം കഴിയും. റിയാലിറ്റില്‍ അതൊന്നുമില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എനിക്ക് തീരുമാനിക്കാന്‍ പറ്റില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങളെ തിരെഞ്ഞെടുക്കാന്‍ മാത്രമെ സാധിക്കു.ശ്വേത മേനോന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments