Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍ ആനപുറത്ത് കയറിയ തഴമ്പ് മക്കള്‍ക്കുണ്ടാവില്ലല്ലോ... എട്ടു നിലയില്‍ പൊട്ടി സെയ്ഫ് അലിഖാന്റെ മകന്റെ അരങ്ങേറ്റ ചിത്രം, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

അഭിറാം മനോഹർ
തിങ്കള്‍, 10 മാര്‍ച്ച് 2025 (12:53 IST)
ബോളിവുഡ് ഒരുക്കാലത്ത് നെപ്പോ കിഡ്‌സിന് അവസരങ്ങള്‍ ലഭിക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഏറെ ലഭിച്ച സിനിമാവ്യവസായമാണ്. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി ഒട്ടേറെ നെപ്പോകിഡ്‌സ് ബോളിവുഡില്‍ വിജയങ്ങള്‍ സ്വന്തമാക്കിയതാണ്. എന്നാല്‍ പുതിയ തലമുറയിലെ നെപ്പോകിഡ്‌സിന് പക്ഷേ ചുവട് പിഴക്കുന്നതാണ് സമീപകാലത്തായി കാണാനാവുന്നത്. അതിലെ അവസാനത്തെ എന്‍ട്രിയാണ് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നായകനായെത്തിയ സിനിമ.
 
 നാദാനിയാന്‍ എന്ന സിനിമയിലാണ് ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും നായികാനായകന്മാരായി എത്തിയത്. എന്നാല്‍ ബോക്‌സോഫീസില്‍ മാര്‍ച്ച് 7ന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഇരുവരുടെയും പ്രകടനം വളരെ മോശമാണെന്നും നെപ്പോ കിഡ്‌സിന്റെ നല്ലകാലം ബോളിവുഡില്‍ അവസാനിച്ചെന്നും പ്രേക്ഷകര്‍ വിമര്‍ശനങ്ങളായി പറയുന്നു. അസഹനീയമായ സിനിമ, നല്ല കഥ, ഗാനങ്ങള്‍ ഉണ്ടെങ്കിലും താരങ്ങളുടെ പ്രകടനം കാരണം കണ്ടിരിക്കാന്‍ വയ്യ എന്നതരത്തിലും കമന്റുകള്‍ വരുന്നുണ്ട്.
 
 അടുത്തിടെ ഖുഷിയും ആമിര്‍ഖാന്റെ മകനായ ജുനൈദ് ഖാനും അഭിനയിച്ച ലൗ യാപ് എന്ന സിനിമയും പരാജയപ്പെട്ടിരുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ലൗ ടുഡേയുടെ റീമെയ്ക്കായിരുന്നു ഈ സിനിമ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് വ്യാപാരയുദ്ധം തുടരുന്ന കാലത്തോളം അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ഏര്‍പ്പെടുത്തും; നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി

ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട: 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു

പെരുന്തേനീച്ചകളുടെ ഭീഷണി: ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ

Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments