ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലെത്തി ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് സുരഭി ലക്ഷ്മി. 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയെങ്കിലും സുരഭി സിനിമയില്‍ സജീവമാകുന്നത് കൊവിഡിന് ശേഷമാണ്. സമീപകാലത്തായി സുരഭി അഭിനയിച്ച അജയന്റെ രണ്ടാം മോഷണം. റൈഫിള്‍ ക്ലബ് എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ റൈഫിള്‍ ക്ലബ് സിനിമയിലെ സുരഭിലക്ഷ്മിയുടെ പ്രകടനത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ വിജയരാഘവന്‍. അപാരമായ അഭിനേത്രിയാണ് സുരഭിയെന്ന് വിജയരാഘവന്‍ പറയുന്നു. ഗംഭീര നടിയാണെങ്കിലും സുരഭിക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.