Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ട് നാളത്തെ ചലച്ചിത്രകാഴ്‌ചകൾക്ക് ഇന്ന് സമാപനം, നവാസുദ്ദീൻ സിദ്ധിഖി മുഖ്യാതിഥി

ഐഎഫ്എഫ്‌കെ
, വെള്ളി, 25 മാര്‍ച്ച് 2022 (14:52 IST)
എട്ട് രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്‌ചകളുടെ ഉത്സവത്തിന് ഇന്ന് സമാപനം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 ചിത്രങ്ങളായിരുന്നു മേളയിൽ പ്രദർശിപ്പിച്ചത്. മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയിൽ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
 
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.തുടർന്ന് മേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ചിട്ടുണ്ട്, ഇപ്പോള്‍ ഇല്ല: ഗായത്രി സുരേഷ്