Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു' കൊളുത്തിയത് പാന്‍ ഇന്ത്യ ലെവലില്‍; ഐഎംഡിബി ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ മമിതയും നസ്ലനും !

ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്

Premalu

രേണുക വേണു

, ചൊവ്വ, 23 ഏപ്രില്‍ 2024 (21:04 IST)
ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം 'പ്രേമലു'വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന്‍ 33-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 
 
അമര്‍ സിംഗ് ചാംകിലയുടെ സംവിധായകന്‍ ഇംതിയാസ് അലി പട്ടികയില്‍ ആറാം സ്ഥാനത്തും നടന്‍ ദില്‍ജിത് ദോസഞ്ജ് ഒമ്പതാം സ്ഥാനത്തുമാണ്. അമര്‍ജോത് കൗറിനെ അവതരിപ്പിച്ച പരിനീതി ചോപ്ര റാങ്കിംഗില്‍ 21-ാം സ്ഥാനത്തെത്തി. ശോഭിത ധൂലിപാല തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ യഥാക്രമം 2, 3, 11 സ്ഥാനങ്ങളിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു ഇംഗ്ലീഷാ.. വെറുതെയല്ല പൃഥ്വിരാജ് കല്യാണം കഴിച്ചത്, സുപ്രിയയുടെ റിപ്പോര്‍ട്ടിംഗ് വീഡിയോ