മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോന്‍. സിനിമ നിര്‍മ്മാതാവ് കൂടിയായ സുപ്രിയ ബിബിസിയിലെ മാധ്യമപ്രവര്‍ത്തക ആയിരുന്നു. പൃഥ്വിരാജുമായുള്ള വിവാഹശേഷം സുപ്രിയയുടെ ബിബിസി റിപ്പോര്‍ട്ടിംഗ് വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സുപ്രിയുടെ റിപ്പോര്‍ട്ടിംഗ് വീഡിയോകളാണ് പ്രചരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നു ആദ്യമായി പൃഥ്വിരാജിനെ വിളിച്ചത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2011 ലാണ് ഇരുവരും വിവാഹിതരായത്.
പാലക്കാട് വെച്ചായിരുന്നു താര വിവാഹം നടന്നത്. ലളിതമായ ചടങ്ങുകള്‍. പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.