Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

ഇന്നസെന്റിന്റെ മൃതസംസ്‌കാര ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും; തത്സമയം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നസെന്റിന്റെ മൃതസംസ്‌കാര ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും; തത്സമയം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
, ചൊവ്വ, 28 മാര്‍ച്ച് 2023 (08:32 IST)
അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. തന്റെ പൂര്‍വ്വികരെ അടക്കം ചെയ്ത കുടുംബ കല്ലറയിലാണ് ഇന്നസെന്റിന്റെ മൃതദേഹവും സംസ്‌കരിക്കുക. ഇന്നലെ കൊച്ചിയിലും ഇരിങ്ങാലക്കുടയിലും നടന്ന പൊതുദര്‍ശനത്തിനു പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. 
 


ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് താരത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, കെ.രാജന്‍, പി.പ്രസാദ്, എം.ബി.രാജേഷ്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരെല്ലാം നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന അവാര്‍ഡ് ഉറപ്പിച്ച് മമ്മൂട്ടി; ഇത്തവണ മത്സരത്തിനു നാല് സിനിമകള്‍