Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം

Innocent in Ventilator
, ശനി, 25 മാര്‍ച്ച് 2023 (13:32 IST)
ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നതെന്നാണ് വിവരം. 
 
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 
 
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആളുകള്‍ കൂടുന്ന സ്ഥലത്ത് വരുമ്പോള്‍ ഒരു അടിവസ്ത്രമെങ്കിലും ധരിച്ചൂടെ?'; നടി ചന്ദ്രിക രവിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് പൂരം