Maruthanayakam: മരുതനായകം വീണ്ടും വരുന്നു? ആരാധകരെ ആവേശത്തിലാക്കി കമൽ ഹാസന്റെ വാക്കുകൾ

നിഹാരിക കെ.എസ്
വെള്ളി, 21 നവം‌ബര്‍ 2025 (10:24 IST)
കമൽ ഹാസൻ ആരാധകർ എപ്പോഴും സംസാരിക്കുന്ന കമൽ ചിത്രമാണ് മരുതനായകം. 27 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സിനിമ പല കാരണങ്ങൾ കൊണ്ടും പാതിവഴിയിൽ നിൽക്കുകയായിരുന്നു. ചിത്രത്തിലെ നിർണായകരംഗങ്ങൾ അന്ന് ചിത്രീകരിച്ചിരുന്നു. 
 
ഇപ്പോഴിതാ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കമൽ ഹാസൻ പറഞ്ഞ മറുപടി ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. കമലിന്റെ വാക്കുകൾ സോഷ്യൽ പുതിയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. മരുതനായകം എന്ന ചിത്രം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഗോവയിൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് കമൽ ഹാസൻ പ്രതികരിച്ചത്.
 
'ആ സിനിമ വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ടെക്നോളജി ഒരുപാട് അഡ്വാൻസ്ഡ് ആയ കാലഘട്ടത്തിൽ അതും സാധ്യമാകും എന്നാണ് ഞാൻ കരുതുന്നത്", കമൽ ഹാസൻ പറഞ്ഞു.
 
കമൽ ഹാസൻ നേതൃത്വം നൽകുന്ന രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ എന്ന ചിത്രം IFFI-യിൽ ഇത്തവണ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗോവയിലെത്തിയത്. 
 
അതേസമയം, 1997 ൽ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തിയിരുന്നു. 85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽ ഹാസന്റെ രാജ്കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്. ഇളയരാജയായിരുന്നു സംഗീതം. കന്നഡ താരം വിഷ്ണുവർദ്ധൻ, നാസർ, നസറുദ്ദീൻ ഷാ, ഓം പുരി, അമരീഷ് പുരി എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ചില മികച്ച നടന്മാരെ പ്രധാന വേഷങ്ങൾക്കായി തിരഞ്ഞെടുത്തു. അമിതാഭ് ബച്ചനും രജനികാന്തും അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1999 ൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments