രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. രജനിയെ വെച്ച് ലോകേഷ് സംവിധാനം ചെയ്ത കൂലി പരാജയപ്പെട്ടത് സംവിധായകന്റെ കരിയറിൽ ഒരു ബ്ളാക് ഡേ തന്നെയാണ്. ഇതിന് പിന്നാലെ, കമൽ-രജനി ചിത്രത്തിൽ നിന്നും ലോകേഷിനെ മാറ്റിയെന്നും പകരം മറ്റൊരു സംവിധായകനാണ് ഈ സിനിമ ഒരുക്കുന്നതെന്നും റിപ്പോർട്ട് വന്നു.
ഇപ്പോഴിതാ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.
അതേസമയം, സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും.