Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമൽ ഹാസൻ നായകൻ, ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ അൻപറിവ് സംവിധാനം; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ?

Kamal Hassan

നിഹാരിക കെ.എസ്

, ശനി, 13 സെപ്‌റ്റംബര്‍ 2025 (15:59 IST)
കമൽ ഹാസൻറെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ, RDX തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാകും ഇത്.
 
ഉലകനായകൻ കമൽ ഹാസിനോടൊപ്പം സംവിധായകനായി അൻപറിവ് അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരൻ ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
 
മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകൾ. പ്രേമലു എന്ന സിനിമയിൽ പാമ്പവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്കരൻ. ഇതാദ്യമായി തമിഴിൽ ശ്യാം പുഷ്കരൻ ഉലകനായകൻ കമൽ ഹാസനുവേണ്ടി കഥയൊരുക്കുമ്പോൾ ശ്യാം പുഷ്കരൻ സിനിമകളുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരിൽ നിന്നും ജാതിവാൽ മുറിച്ചത് എന്തിന്? അവതാരകയുടെ ചോദ്യത്തിന് ഗോവിന്ദ് വസന്തയുടെ കിടിലൻ മറുപടി