Deepika Pdukone: ദീപിക പദുക്കോണിനെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ പ്രഭാസോ?
പിന്നാലെ കല്‍ക്കി 2 ഉം ദീപികയ്ക്ക് കിട്ടാക്കനിയായി മാറി.
അമ്മയായതിന് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങിയ ദീപിക പദുക്കോണിന് പലതും അത്ര എളുപ്പമായിരുന്നില്ല. സന്ദീപ് റെഡ്ഢി വാങ്കയുടെ സിനിമയാണ് ആദ്യം ദീപികയ്ക്ക് നഷ്ടമായത്. വർക്കിങ് സമയം കുറച്ച് ചോദിച്ചതും ലാഭത്തിന്റെ ഒരു വിഹിതം വേണമെന്ന് ആവശ്യപ്പെട്ടതും ദീപികയ്ക്ക് വിനയായി. ഇതോടെ ഈ സിനിമ ദീപികയ്ക്ക് നഷ്ടമായി. പിന്നാലെ കല്‍ക്കി 2 ഉം ദീപികയ്ക്ക് കിട്ടാക്കനിയായി മാറി.
പ്രഭാസ് നായകനാകുന്ന കൽക്കി 2 സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ ആണ്. സിനിമയിൽ നിന്നും നടി പിന്മാറിയത് എന്തെന്ന് ഇനിയും വ്യക്തമല്ല. ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവുമെല്ലാമാണ് കാരണമെന്നാണ് ഇതേക്കുറിച്ച് പരന്ന അഭ്യൂഹങ്ങള്‍.
ദീപികയ്ക്ക് നഷ്ടമായ രണ്ട് സിനിമകളിലും പ്രഭാസ് ആണ് നായകൻ. സന്ദീപ് റെഡ്ഢിയുടെ സ്പിരിറ്റിലും നാഗ് അശ്വിന്റെ കൽക്കി 2 വിലും പ്രഭാസ് തന്നെയാണ് നായകൻ. രണ്ട് ചിത്രങ്ങളിലും നായകനായി എത്തുന്നത് തെലുങ്ക് താരം പ്രഭാസാണ്. രണ്ട് സിനിമകളും ദീപികയ്ക്ക് നഷ്ടമാകാൻ കാരണം പ്രഭാസ് ആണെന്നാണ് പുതിയ റിപ്പോർട്ട്. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ നിന്നും ദീപികയെ പുറത്താക്കിയതിന് പിന്നില്‍ പ്രഭാസിനും പങ്കുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രഭാസ് ഇടപെട്ടിരുന്നെങ്കില്‍ ദീപികാ പദുക്കോണിനെ സംവിധായകര്‍ ഒഴിവാക്കില്ലായിരുന്നു എന്നാണ് 'ഫാന്‍സ് തിയറി'. ദീപികയ്ക്ക് വേണ്ടി പ്രഭാസ് ഇടപെടില്ലെന്നും പുറത്താക്കാനുള്ള തീരുമാനത്തിന് നടൻ പരോക്ഷ പിന്തുണ നൽകിയിരുന്നുവെന്നും ആരാധകർ ആരോപിക്കുന്നുണ്ട്.