Select Your Language

Notifications

webdunia
webdunia
webdunia
webdunia

AMMA: 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേത മേനോനും?

ഇരുവരും സംഘടനയിലെ അംഗങ്ങളോട് പിന്തുണ തേടിയതായും വിവരമുണ്ട്.

AMMA

നിഹാരിക കെ.എസ്

, വ്യാഴം, 24 ജൂലൈ 2025 (14:18 IST)
അമ്മ സംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കാൻ ജ​ഗദീഷും ശ്വേത മേനോനും. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ഇതിനായി ഇരുവരും സംഘടനയിലെ അംഗങ്ങളോട് പിന്തുണ തേടിയതായും വിവരമുണ്ട്. 
 
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനുമാണ് പത്രിക നൽകിയത്. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
 
ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. അതുകൊണ്ട് തന്നെ അമ്മ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്.  സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചെത്തില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒന്നും പ്രതീക്ഷിക്കരുത്, കാരണം പ്രതീക്ഷിച്ചാൽ നിങ്ങൾ നിരാശരാകും': ഡിവോഴ്‌സിന് ശേഷം മനസ് തുറന്ന് സൈന്ധവി