Vijay Jana Nayakan: അവസാന സിനിമയായിട്ടും തമിഴ്നാട്ടിൽ പരിപാടി ഇല്ല, വിജയ്‌യുടെ ജനനായകൻ ഓഡിയോ ലോഞ്ച് എവിടെ വെച്ച്?

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (12:20 IST)
ദളപതി വിജയ്‌യുടെ അവസാന സിനിമയാകും ജനനായകൻ. പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായ് അദ്ദേഹം സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചാൽ നടൻ ഇനി സിനിമയിലേക്ക് മടങ്ങിവരില്ല. ജനനായകൻ ആണ് ദളപതിയുടെ അവസാന സിനിമ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതിയും സ്ഥലവും പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. 
 
ഇത്തവണ തമിഴ്‌നാട്ടിൽ അല്ല മലേഷ്യയിൽ ഒരു ഗംഭീര പരിപാടിയായി ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 27ന് ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഏഷ്യയിലെ നാലാമത്തെ വലിയ സ്റ്റേഡിയമായ ബുക്കിറ്റ് ജലീലിൽ 85,000 സീറ്റുകളാണ് ഉള്ളത്.
 
ഇതുവരെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് തമിഴ്‌നാട്ടിൽ ആയിരുന്നു നടത്തിയിരുന്നത്. എന്നാൽ തന്റെ അവസാന ചിത്രം എന്തുകൊണ്ട് മലേഷ്യയിൽ നടത്തുന്നുവെന്ന് ആരാധകർ ചോദ്യം ഉയർത്തുന്നുണ്ട്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
 
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എൻറർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments